മസ്കത്ത്: മാതൃരാജ്യത്തോടുള്ള സ്നേഹവും ആദരവും നെഞ്ചേറ്റി ഒമാനിലെ ഇന്ത്യന്‍ സമൂഹം ചൊവ്വാഴ്ച ഇന്ത്യയുടെ 67ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കും. റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആശംസകളര്‍പ്പിച്ചു. ഇന്ത്യക്ക് സര്‍വ പുരോഗതിയും അഭിനന്ദനങ്ങളും ആശംസിച്ച അദ്ദേഹം, ഇന്ത്യന്‍ രാഷ്ട്രപതിക്കും ജനതക്കും സന്തോഷവും സമാധാനവും ആരോഗ്യപൂര്‍ണമായ ജീവിതവും നേര്‍ന്നു. ഈ വര്‍ഷത്തെ ഒമാനിലെ ഇന്ത്യന്‍ റിപ്പബ്ളിക് ദിന ആഘോഷപരിപാടികള്‍ക്ക് ദാര്‍സൈത് ഇന്ത്യന്‍ സ്കൂളില്‍ നിന്ന് തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 7.30ന് സീനിയര്‍ സ്കൂള്‍ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ദേശീയപതാക ഉയര്‍ത്തും. വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. തുടര്‍ന്ന്, ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന ചടങ്ങില്‍ അംബാസഡര്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. ഒമാനിലെ എല്ലാ ഇന്ത്യക്കാരും കുടുംബസമേതം ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് എംബസി അറിയിച്ചു. റിപ്പബ്ളിക്ദിനം പ്രമാണിച്ച് എംബസിക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.