ഇബ്ര: ഇബ്രയിലെ സാമൂഹിക-സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ഇബ്ര ‘പ്രവാസോത്സവം’ എന്ന പേരില്‍ കലാസാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു.
ഡിസംബര്‍ ഒമ്പതിന് ഇബ്ര സഫാലയില്‍ സുമയ്യ സ്കൂളിനു സമീപത്തെ വിദ്യാഭ്യാസ മന്ത്രാലയ ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുമെന്ന് പ്രവാസി ഇബ്ര ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെയാണ് മുഖ്യാതിഥി. ഉദ്ഘാടന പരിപാടികള്‍ക്കു ശേഷം മസ്കത്തിലും ഇബ്രയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്ന് അരങ്ങേറും. കേരളീയ കലാരൂപങ്ങളായ ഒപ്പന, തിരുവാതിരക്കളി, നാടോടി നൃത്തം, കോല്‍ക്കളി എന്നിവക്കുപുറമെ വിവിധ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. മലയാളത്തിന്‍െറ പ്രിയ കവി അന്തരിച്ച ഒ.എന്‍.വി. കുറുപ്പിനുള്ള ബാഷ്പാഞ്ജലിയായി അദ്ദേഹത്തിന്‍ൈറ കവിതകളും പാട്ടുകളും കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘ഒരു വട്ടം കൂടി’ എന്ന പ്രത്യേക പരിപാടി കലാവിരുന്നിലെ മുഖ്യ ആകര്‍ഷക ഇനമായിരിക്കും.
പ്രവാസോത്സവത്തിന്‍െറ ജനറല്‍ കണ്‍വീനററയി എ.ആര്‍. ദിലീപ്, പ്രോഗ്രാം കണ്‍വീനറായി ഇ.ആര്‍. ജോഷി, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറായി മോഹന്‍ ദാസ് പൊന്നമ്പലം എന്നിവരെ തെരഞ്ഞെടുത്തതായി പ്രവാസി ഇബ്ര പ്രസിഡന്‍റ് മുഹമ്മദ് റിയാസ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ജയപ്രകാശ്, സാം കെ. ജോര്‍ജ്, മുസ്തഫ, അയ്യൂബ് കുന്നത്ത്, ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയതായും പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.