ജാവിസ് അഹ്മദിനെ ആദരിച്ചു

മസ്കത്ത്: മുന്‍ കേരള ഹോക്കി ടീം ക്യാപ്റ്റനും തലശ്ശേരി സെന്‍റ്. ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ജാവിസ് അഹ്മദിനെ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗേംഗമത്തില്‍ ആദരിച്ചു. സ്കൂളിന്‍െറ അലുമ്നി ഗ്ളോബല്‍ ചെയര്‍മാന്‍ ഒ.വി. മുസ്തഫ ഉപഹാരം കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എ, നടന്‍ വിനീത് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തലശ്ശേരിയിലെ ഒ.വി കുടുംബാംഗമായ ജാവിസ് മുന്‍ കോഴിക്കോട് സര്‍വകലാശാല ഹോക്കി ടീം ക്യാപ്റ്റന്‍ കൂടിയായിരുന്നു. സംസ്ഥാനതലത്തില്‍ ക്രിക്കറ്റ്, ബാസ്കറ്റ് ബാള്‍ ടീമുകളിലും കളിച്ചിട്ടുണ്ട്. മസ്കത്തില്‍ എഫ്.എ.പി കെമിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന ജാവിസ് യുനൈറ്റഡ് തലശ്ശേരി സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി കൂടിയാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.