മസ്കത്ത്: മധ്യ പൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും വരുംവര്‍ഷങ്ങളില്‍ ചൂട് കുതിച്ചുയരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ നൂറ്റാണ്ടിന്‍െറ അവസാനമാവുമ്പോഴേക്കും ചൂട് ഗണ്യമായി വര്‍ധിക്കുകയും ചൂടുകാറ്റ് നിലവിലുള്ളതിനെക്കാള്‍ പത്തുമടങ്ങ് വര്‍ധിക്കുകയും ചെയ്യും. കഠിനമായ ചൂടും മണല്‍കാറ്റും നിമിത്തം പലര്‍ക്കും താമസയിടം നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, നിക്കോഷ്യയിലെ സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണത്തിലാണ് ഇവ വ്യക്തമാക്കിയത്.
1986 മുതല്‍ 2005 വരെയുള്ള കാലയളവില്‍ വര്‍ഷത്തില്‍ കഠിന ചൂടുള്ള ദിവസങ്ങളുടെ ശരാശരി എണ്ണം 16 ദിവസങ്ങളായിരുന്നു. എന്നാല്‍, ഈ നൂറ്റാണ്ടിന്‍െറ മധ്യമാവുമ്പോഴേക്ക് ശരാശരി ദിവസങ്ങള്‍ 80 ആയി ഉയരും. ഈ നൂറ്റാണ്ടിന്‍െറ അവസാനമാവുമ്പോഴേക്ക് ഇത് 118 ആയി ഉയരും. ഈ ദിവസങ്ങളില്‍ ഏറെ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുക.
നിലവില്‍ ഈ മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരുംകാലങ്ങളില്‍ ഇന്ന് അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ടിരട്ടി ചൂടാണ് അനുഭവപ്പെടുക. ഈ നൂറ്റാണ്ടിന്‍െറ മധ്യത്തോടെ ചൂടുകാലങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് 46 ഡിഗ്രി സെല്‍ഷ്യസ് കടക്കും. കഠിന ചൂടുള്ള ദിവസങ്ങള്‍ നിലവിലുള്ള ദിവസങ്ങളെക്കാള്‍ അഞ്ചുമടങ്ങ് ചൂട് വര്‍ധിക്കും. ഇക്കാലത്തെ അന്തരീക്ഷ മലിനീകരണവും പൊടിക്കാറ്റും കാരണം പരിസ്ഥിതിയുമായി യോജിച്ചുപോവാന്‍ പറ്റാതെവരുകയും പലര്‍ക്കും പാലായനം ചെയ്യേണ്ടി വരികയും ചെയ്യും. ഈ മേഖലയില്‍ 50 ദശലക്ഷത്തിലധികം ജനങ്ങളാണുള്ളത്. ചൂട് ഗണ്യമായി വര്‍ധിക്കുന്നതിന്‍െറ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 1970കളില്‍ ഉണ്ടായിരുന്ന വര്‍ഷത്തിലെ കഠിന ചൂടുള്ള ദിവസങ്ങളുടെ എണ്ണം ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ചൂട് ഇതേ അവസ്ഥയില്‍ നീങ്ങുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്‍െറ അവസാനത്തോടെ മധ്യ പൗരസ്ത്യ, വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളുടെ നിലനില്‍പ് തന്നെ അപായത്തിലാവും.
ഈ നൂറ്റാണ്ടിന്‍െറ മധ്യത്തോടെ കടുത്ത ചൂട് ദിവസങ്ങളില്‍ പകല്‍സമയങ്ങളില്‍ 46 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയും രാത്രികാലങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പോവാതിരിക്കുകയും ചെയ്യും. ഈ നൂറ്റാണ്ടിന്‍െറ അവസാനത്തില്‍ അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി കടക്കും. അതോടെ, കടുത്തചൂട് പരിസ്ഥിതിയെയും പൊതുജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്ന പ്രധാന പ്രശ്നമാവും. ഈ നൂറ്റാണ്ടിലെ അവസാനം കടുത്ത മണല്‍കാറ്റ് അടിച്ചുവീശുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാക്കുകയും പലരും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. ഗവേഷക സംഘം നടത്തിയ പഠനത്തില്‍ സൗദി അറേബ്യ, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന പൊടിക്കാറ്റ് ഈ നൂറ്റാണ്ടിന്‍െറ ആദ്യത്തില്‍ അനുഭവപ്പെട്ടതിനെക്കാള്‍ വര്‍ധിച്ചതായി കണ്ടത്തെിയിരുന്നു. വരുംകാലങ്ങളില്‍ ചൂട് കൂടുതലാവുമെന്നും ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.