മസ്കത്ത്: മസ്കത്ത് ഗ്രാന്‍റ്മാളില്‍ കഴിഞ്ഞദിവസം സമാപിച്ച ആറാമത് ഒമാനി ഹണി മാര്‍ക്കറ്റിന് മികച്ച പ്രതികരണം.
1.25 ലക്ഷം റിയാല്‍ വിലമതിക്കുന്ന അഞ്ച് ടണ്‍ തേനാണ് വിറ്റഴിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാര്‍ഷിക ഫിഷറീസ് മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തിലാണ് ഹണി മാര്‍ക്കറ്റ് സംഘടിപ്പിച്ചത്. സ്വദേശി തേനീച്ചകര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടി ഓരോ വര്‍ഷവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ഹണി മാര്‍ക്കറ്റില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ എണ്ണവും ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണ്. 4500 ഓളം തേനീച്ച കര്‍ഷകരാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളതെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഒരു ലക്ഷത്തോളം തേനീച്ചക്കൂടുകളില്‍നിന്നായി 500 ടണ്‍ വ്യത്യസ്ത ഒമാനി തേനാണ് രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.