സലാല: ഖരീഫ് കാലം ആസ്വദിക്കാനത്തെുന്ന സന്ദര്‍ശകരുടെയും വാഹനങ്ങളുടെയും ആധിക്യം സലാലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള റോഡുകളെ വീര്‍പ്പുമുട്ടിക്കുന്നു.
ഖരീഫ് ഫെസ്റ്റിവല്‍ നഗരി, വിമാനത്താവളം, വിവിധ പാര്‍ക്കുകള്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഇത്തീന്‍, ജബല്‍ അയ്യൂബിലേക്കുള്ള റോഡ്, ദാഹ്രീസിലെ ഇളനീര്‍ കടകള്‍ സ്ഥിതി ചെയ്യുന്ന വഴികള്‍, മുഗ്സൈലിലേക്കുള്ള പാത തുടങ്ങിയ ഇടങ്ങളിലൊക്കെ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ദിനേന ആയിരത്തിലേറെ വാഹനങ്ങളാണ് സന്ദര്‍ശകരെയുമായി സലാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കുറച്ച് ദിവസം താമസിക്കാനായി ടെന്‍റ്, പായ, പാചകോപകരണങ്ങള്‍ തുടങ്ങിയവയുമായാണ് സ്വദേശികളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അറബികളും വരുന്നത്.
സലാലയിലേക്കുള്ള സന്ദര്‍ശക പ്രവാഹത്താല്‍ മസ്കത്ത് -സലാല ദേശീയപാതയും വാഹനങ്ങളുടെ തിരക്കിലമര്‍ന്നുകഴിഞ്ഞു. ആനുപാതികമായി അപകടങ്ങളും വര്‍ധിച്ചിട്ടുണ്ട്.
ബുധനാഴ്ച മാത്രം ദേശീയ പാതയില്‍ മഖ്ശനും സമീപ പ്രദേശങ്ങളിലുമായി മൂന്ന് അപകടങ്ങള്‍ ഉണ്ടായി. കഴിഞ്ഞദിവസം മഖ്ശനിലും സമീപ പ്രദേശങ്ങളിലും വീശിയടിച്ച കനത്ത പൊടിക്കാറ്റ് മണിക്കൂറുകളോളം ദേശീയപാതയില്‍ യാത്ര തടസ്സപ്പെടുത്തി. യാത്രികര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.