പ്രവാസികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു; കൂടുതലും ഇന്ത്യക്കാര്‍

മസ്കത്ത്: രാജ്യത്തെ പ്രവാസികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. മാര്‍ച്ച് അവസാനത്തെ കണക്കനുസരിച്ച് 20,04,820 പ്രവാസികളാണ് ഒമാനിലുള്ളത്. ഇതില്‍ 17,47,000 പേരാണ് രാജ്യത്ത് ജോലിയെടുക്കുന്നത്. 
സ്വകാര്യ മേഖലയില്‍ 12.35 ശതമാനം മാത്രമാണ് സ്വദേശികള്‍ തൊഴിലെടുക്കുന്നത്. ബാക്കിയുള്ളവര്‍ മുഴുവന്‍ പ്രവാസികളാണ്. ഇന്ത്യക്കാരാണ് പ്രവാസി സമൂഹത്തില്‍ 
കൂടുതലും, 6,69,882 പേര്‍. 5,90,170 ബംഗ്ളാദേശികളും 2,20,112 പാകിസ്താനികളും ഒമാനിലുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി പ്രവാസികളുടെ എണ്ണത്തില്‍ 12,113 പേര്‍ വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു.  മാര്‍ച്ചില്‍ ദോഫാറിലാണ് ഏറ്റവുമധികം ജനസംഖ്യാ വര്‍ധനവുണ്ടായത്, 0.9 ശതമാനം. 2,11,548 പ്രവാസികളാണ് ദോഫാറിലുള്ളത്.
 മസ്കത്തിലാണ് ഏറ്റവുമധികം ജനസംഖ്യയുള്ളത്. 8,81,226 പ്രവാസികളടക്കം 13,82,035 ആളുകളാണ് മസ്കത്ത് ഗവര്‍ണറേറ്റിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.