സലാല: നമ്മുടെ രാജ്യത്തിന്‍െറ മഹത്തായ പാരമ്പര്യങ്ങളും മൂല്യങ്ങളും തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്‍െറ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ശക്തികള്‍ സ്വീകരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സൗഹാര്‍ദത്തോടെ കഴിയുന്ന ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ ശ്രമിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും കോര്‍പറേറ്റുകളില്‍നിന്ന് പണം വാങ്ങി അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറിയിരിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തില്‍ ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്‍റ് സുരീന്ദ്രന്‍ കരിപ്പുഴ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം സലാല പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ ദാസ് തമ്പി, ഇ.ജി. സുബ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോളി രമേഷ് സ്വാഗതവും മന്‍സൂര്‍ നിലമ്പൂര്‍ നന്ദിയും പറഞ്ഞു. മീഡിയവണ്‍ ‘പതിനാലാം രാവ്’ സീസണ്‍ ഫോര്‍ വിജയികളായ അജ്മല്‍, അബ്ദുല്‍ ഹക്കീം, പിന്നണി ഗായിക പ്രമീള എന്നിവര്‍ നയിച്ച ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.