മസ്കത്ത്: ഏഴാമത് നോര്‍വേ തമിഴ് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി ഇന്ത്യക്കാരന് പുരസ്കാരം. മസ്കത്തില്‍ താമസിക്കുന്ന കുംഭകോണം സ്വദേശി തസ്ലീം ഖാനാണ് ‘വെട്ടനെപേസല്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ് നേടിയത്.
ഏപ്രില്‍ 28 മുതല്‍ മേയ് ഒന്നുവരെ ഓസ്ലോയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
ഇന്‍റലിജന്‍റ് പാര്‍ക്കിങ് ആന്‍ഡ് എലിവേറ്റര്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മാനേജിങ് പാര്‍ട്ണറുമാണ് തസ്ലീംഖാന്‍. വിക്രം, പ്രഭു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് വെട്ടനെപേസല്‍.
ഒരു വൈകുന്നേരം റസ്റ്റാറന്‍റില്‍ പരസ്പരം കാണാമെന്ന് ഇവര്‍ തീരുമാനിക്കുന്നു. എന്നാല്‍, വിക്രം വൈകിയാണ് എത്തുന്നത്.
തുടര്‍ന്നുള്ള സംഭവങ്ങള്‍ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അനിര്‍ബനാണ് ചിത്രം സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.