ഇബ്രി: തൃശൂര്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. ഗുരുവായൂര്‍ നെന്മിനി കൊല്ലക്കുഴി വീട്ടില്‍ രാജന്‍െറ മകന്‍ രതീഷ് (33) ആണ് മരിച്ചത്. ഇബ്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ അമലയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുകയായിരുന്നു. സലാലയിലായിരുന്ന രതീഷ് 10 മാസം മുമ്പാണ് ഇബ്രിയിലത്തെിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച ഉച്ചമുതല്‍ താമസ സ്ഥലത്തുനിന്ന് കാണാതായ രതീഷിനെ സന്ധ്യയോടെ അടുത്ത് ആള്‍താമസമില്ലാത്ത മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. നേരത്തേ, അഞ്ചുവര്‍ഷത്തിന് മുകളില്‍ ഒമാനിലുണ്ടായിരുന്ന രതീഷ് വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍പോയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം മൂന്നുവര്‍ഷം മുമ്പാണ് സലാലയില്‍ എത്തിയത്. പിന്നീടിതുവരെ നാട്ടില്‍ പോയിട്ടില്ല. പ്രവീണയാണ് ഭാര്യ. മൂന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. ഇവര്‍ക്ക് കുട്ടികളില്ല. വത്സല മാതാവാണ്. ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.