സലാലയില്‍ 27ന് ഇന്ത്യന്‍ അംബാസഡറുടെ മുഖാമുഖം

സലാല: ഇന്ത്യയുടെ പുതിയ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഈ മാസം 27ന് സലാലയിലത്തെുന്നു. അന്നുരാത്രി എട്ടുമണിക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ളാബ് ഹാളില്‍ അദ്ദേഹവുമായി മുഖാമുഖം പരിപാടി നടക്കും.
 ദോഫാര്‍ മേഖലയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരിപാടിയിലത്തെി അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. ആദ്യമായാണ് ഒരു അംബാസഡര്‍ സാധാരണ പൗരന്മാരെകൂടി പങ്കെടുപ്പിച്ച് സലാലയില്‍ മുഖാമുഖം സംഘടിപ്പിക്കുന്നത്. 
നേരത്തേ, അനില്‍ വാധ്വവ അംബാസഡറായിരിക്കെ പ്രത്യേക ക്ഷണിതാക്കള്‍ക്കായുള്ള മുഖാമുഖം ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്നിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനും ഈ മുഖാമുഖത്തില്‍ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടെന്ന് കോണ്‍സുലാര്‍ ഏജന്‍റ് മന്‍പ്രീത് സിങ് അറിയിച്ചു. 
ഈദ് അവധി കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്നറിയുന്നു. ആദ്യമായി സലാലയിലത്തെുന്ന അദ്ദേഹത്തിന് ഹ്യദ്യമായ വരവേല്‍പ് നല്‍കാനുള്ള ഒരുക്കത്തിലാണ് ക്ളബ് ഭാരവാഹികള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.