മസ്കത്ത്: ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വിസ് മേഖലയിലെ സ്തംഭനത്തിന് താല്‍ക്കാലിക ആശ്വാസം പകര്‍ന്ന് ഡല്‍ഹി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം ചെറിയതോതില്‍ പുനരാരംഭിച്ചു. എന്നാല്‍, മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ളിയറന്‍സ് പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഏതാണ്ട് മൂന്നുമാസത്തോളമായി മുംബൈ വിമാനത്താവളം വഴിയും രണ്ടു മാസത്തോളമായി ഡല്‍ഹി വിമാനത്താവളം വഴിയും കാര്‍ഗോ നീക്കം പാടെ നിലച്ചിരിക്കുകയായിരുന്നു. ക്ളിയറന്‍സ് പ്രശ്നംമൂലം നാട്ടിലേക്ക് അയച്ച പല കാര്‍ഗോകളും സമയത്തിന് ലഭിച്ചിരുന്നില്ല. സ്വര്‍ണവേട്ടയടക്കം പറഞ്ഞാണ് മുംബൈയില്‍ ക്ളിയറന്‍സ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കാര്‍ഗോ ഏജന്‍സികളുടെ യൂനിയന്‍ കസ്റ്റംസ് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും എങ്ങുമത്തെിയിട്ടില്ല. ഡല്‍ഹി വിമാനത്താവളത്തിലാകട്ടെ സ്ഥലപരിമിതിയാണ് വിനയായത്. ഇതുമൂലം ഒന്നരമാസത്തോളം കാര്‍ഗോകള്‍ ഇറക്കുന്നത് വിലക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് വിലക്ക് (എംബാര്‍ഗോ) നീക്കിയത്. ആഗസ്റ്റ് 13 മുതല്‍ ഡല്‍ഹിയില്‍ പുതിയ കാര്‍ഗോകള്‍ ഇറങ്ങിത്തുടങ്ങി.
മുന്‍പത്തതിന്‍െറ പകുതിയിലും കുറവ് സാധനങ്ങള്‍ മാത്രമാണ് ഡല്‍ഹിവഴി നീങ്ങുന്നതെന്ന് വൈറ്റ് സ്റ്റാര്‍ കാര്‍ഗോ മാനേജര്‍ അഹമദ് സലീം ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇപ്പോള്‍ അയക്കുന്നവരുടെയും നാട്ടില്‍ സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയശേഷം മാത്രമാണ് കാര്‍ഗോ സ്വീകരിക്കുന്നത്. ഇത് നല്‍കിയാല്‍ മാത്രമേ ക്ളിയറന്‍സ് നടക്കുകയുള്ളൂ. മുംബൈയില്‍ തങ്ങളുടെ കെട്ടിക്കിടന്ന രണ്ട് ലോഡ് ക്ളിയര്‍ ചെയ്തുകിട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ചരക്കുനീക്കം ആരംഭിച്ചശേഷം അയച്ചതില്‍ രണ്ട് കണ്‍സൈന്‍മെന്‍റുകള്‍ ക്ളിയര്‍ ചെയ്തു ലഭിച്ചിട്ടുണ്ടെന്നും മുഹമ്മദ് സലീം പറഞ്ഞു. എംബാര്‍ഗോ ഇല്ലാത്ത പക്ഷം 25 മുതല്‍ ഒരു മാസം വരെ സമയം പറഞ്ഞാണ് ഇപ്പോള്‍ സാധനങ്ങള്‍ സ്വീകരിക്കുന്നത്. ചരക്ക് നീക്കം പുനരാരംഭിച്ചശേഷം സ്വീകരിക്കുന്ന സാധനങ്ങള്‍ അപ്പപ്പോള്‍ അയക്കാന്‍ കഴിയുന്നുണ്ട്. ക്ളിയറന്‍സിലെ പ്രശ്നങ്ങള്‍ ബിസിനസിനെ നല്ലതോതില്‍ ബാധിച്ചിട്ടുണ്ടെന്നും സലീം പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗോ നീക്കം പുനരാരംഭിച്ചെങ്കിലും ഏതുനിമിഷവും ‘എംബാര്‍ഗോ’ പ്രതീക്ഷിക്കുന്നതായി അല്‍ നമാനി കാര്‍ഗോയിലെ അര്‍ഷാദ് അഷ്റഫ് പറഞ്ഞു. കസ്റ്റംസ് അധികൃതരുമായി കാര്‍ഗോ ഏജന്‍സികളുടെ യൂനിയനും നാട്ടിലെ മന്ത്രിമാരടക്കമുള്ളവരും ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മുംബൈയില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ ക്ളിയര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
കെട്ടിക്കിടക്കുന്നതിന്‍െറ പകുതിയോളം ക്ളിയര്‍ ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. ഇതിന് പിഴയടക്കം സാധാരണ ചെലവാകുന്നതിന്‍െറ മൂന്നിരട്ടി ചെലവ് വന്നിട്ടുമുണ്ട്. ക്ളിയര്‍ ചെയ്ത് നാട്ടില്‍ കിട്ടിയതില്‍ ഭക്ഷണസാധനങ്ങളും മറ്റും മഴനനഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്തു. ഇതിന്‍െറ പരാതികള്‍ ധാരാളമായി ലഭിക്കുന്നതായും അര്‍ഷാദ് പറഞ്ഞു. പ്രതിസന്ധി തുടരുന്ന പക്ഷം ചെറിയ കാര്‍ഗോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരും. പല സ്ഥാപനങ്ങളും നിലവില്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും അര്‍ഷാദ് പറഞ്ഞു. മുംബൈവഴി ക്ളിയറന്‍സ് പുനരാരംഭിക്കുകയും കേരളത്തില്‍ കൊച്ചിയിലും മറ്റും ക്ളിയറന്‍സ് കേന്ദ്രം ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ഈ രംഗത്തെ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ആവുകയുള്ളൂവെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം മസ്കത്ത് വിമാനത്താവളംവഴി 25 പ്രവൃത്തിദിവസങ്ങളില്‍ പ്രതിദിനം 10 മുതല്‍ 15 ടണ്‍ വരെ കാര്‍ഗോ പോയിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രതിദിനം ആയിരം കിലോയില്‍ താഴെ മാത്രമേ പോകുന്നുള്ളൂ. സ്വര്‍ണം കടത്താനുള്ള ശ്രമം പിടികൂടിയതിനാല്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നതിനുള്ള നിയമങ്ങളും ഇന്ത്യ കര്‍ശനമാക്കിയിട്ടുണ്ട്. അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെ, ഒരു പെട്ടിയുടെ ഭാരം 20നും 25 കിലോക്കും ഇടയില്‍ ആകുന്നതാകും നല്ലത്. അയക്കുന്ന സാധനങ്ങളുടെ മുഴുവന്‍ പട്ടികയും ഏജന്‍സിക്ക് നല്‍കിയിരിക്കണം. പൊട്ടുന്നതോ ദ്രാവകരൂപത്തിലുള്ളതോ ആയ സാധനങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കാലതാമസം എപ്പോഴും പ്രതീക്ഷിക്കാവുന്നതിനാല്‍ മികച്ച രീതിയിലുള്ള പാക്കിങ് അയക്കുന്നയാള്‍ ഉറപ്പാക്കുകയും വേണം.
നേരത്തെ കുറഞ്ഞ ചെലവില്‍ എട്ട് മുതല്‍ 15 വരെ ദിവസം കൊണ്ട് കാര്‍ഗോകള്‍ വീട്ടുപടിക്കലത്തെിയിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് ഏറെ ആശ്വാസകരമായിരുന്നു. അതുകൊണ്ട് തന്നെ റമദാന്‍ മുന്നില്‍കണ്ട് ഇഫ്താറിനും മറ്റുമുള്ള വിഭവങ്ങളടക്കം അയച്ചിരുന്നു. എന്നാല്‍, ഇവയില്‍ പലതും റമദാന്‍ കഴിഞ്ഞാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. ഭക്ഷണസാധനങ്ങളില്‍ പലതും മഴനനഞ്ഞും മറ്റും ഉപയോഗശൂന്യമാവുകയും ചെയ്തു. വിമാനത്ത ായെ ആകര്‍ഷകമാക്കി. കാര്‍ഗോ നീക്കം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ പെരു ന്നാള്‍ അവധിക്കാലത്ത് വിമാനക്കമ്പനികള്‍ അധിക ലഗേജിന് എട്ടര റിയാല്‍ വരെ ഈടാക്കിയിരുന്നു. പ്രശ്നപരിഹാരം വൈകുന്നത് കാര്‍ഗോ കമ്പനികളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒമാനില്‍ കാര്‍ഗോമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 50000ത്തിലധികം പേര്‍ കാര്‍ഗോയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നുണ്ട്. ചെറിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലാണ്.
കുറഞ്ഞ ലാഭത്തിലാണ് കാര്‍ഗോകള്‍ അയക്കുന്നത്. പ്രശ്നം പരിഹരിക്കാതെ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, വാടക, മറ്റ് ചെലവുകള്‍ എന്നിവ വഹിക്കാന്‍ കഴിയാതെവരും. ഉപഭോക്താക്കളില്‍നിന്ന് കാര്‍ഗോ സ്വീകരിച്ചുകഴിഞ്ഞാല്‍ വാഗ്ദാനം ചെയ്ത സമയത്ത് എത്തിക്കാന്‍ കഴിയില്ല. ഇത് അയക്കുന്നവരുടെ വിശ്വാസം നഷ്ടപ്പെടാനും വഴിയൊരുക്കുന്നുണ്ട്. മുമ്പ് വലിയ സ്വര്‍ണവേട്ടകള്‍ നടന്നിട്ടും അത് ഡോര്‍ ടു ഡോര്‍ കാര്‍ഗോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.
കാര്‍ഗോ കമ്പനികള്‍ നിയമാനുസൃതമായ രീതിയില്‍ കസ്റ്റംസ് തീരുവ അടച്ചാണ് ഡോര്‍ ടു ഡോര്‍ കാര്‍ഗോ അയക്കുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വര്‍ണവേട്ടയുടെ പേരില്‍ കസ്റ്റംസ് ക്ളിയറന്‍സ് നിര്‍ത്തിവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും മറ്റുമാകാം ഇതിനുപിന്നിലെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.