സ്വദേശി ജീവനക്കാരെ പിരിച്ചുവിടാന്‍ അനുമതി തേടണം

മസ്കത്ത്: ഒമാനിലെ എല്ലാ കമ്പനികളും സ്വദേശി ജീവനക്കാരെ പിരിച്ചുവിടുംമുമ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ചില കമ്പനികളിലെ ഒമാനി ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. വിഷയം മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. 
ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയും സര്‍ക്കാറുമായി കൂടിയാലോചിക്കാതെ  ഇത്തരം തീരുമാനമെടുക്കരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
വിഷയം പഠിക്കാനും പരിഹാരം കാണാനും മന്ത്രിസഭ പ്രത്യേക സമിതി രൂപവത്കരിച്ചു. 
എല്ലാ സേവനമേഖലകളിലെയും തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തണമെന്ന ഒമാന്‍ ഭരണാധികാരിയുടെ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ കഠിന പരിശ്രമത്തിലാണെന്ന് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ് പ്രസ്താവിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.