മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ പല ഗവര്‍ണറേറ്റുകളും ഇപ്പോള്‍ ഈത്തപ്പഴ വിളവെടുപ്പിന്‍െറ ആഹ്ളാദത്തിലാണ്. ഈന്തപ്പനകളില്‍നിന്ന് പഴുത്തുപാകമായ പഴങ്ങള്‍ പറിക്കുന്നതിന്‍െറയും ഇവ സൂക്ഷിക്കുന്നതിന്‍െറയും തിരക്കുകളിലാണ് ഗ്രാമങ്ങള്‍ പലതും. തബ്സീല്‍ ഈത്തപ്പഴ വിളവെടുപ്പിന് തുടക്കമായതോടെ മധുര മണത്താല്‍ ഗ്രാമങ്ങളിലെ വീടുകളും കൃഷിയിടങ്ങളും നിറഞ്ഞുകഴിഞ്ഞു. ചരിത്രത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും സംസ്കാരത്തിന്‍െറയും ഓര്‍മകളിലാണ് തബ്സീല്‍ വിളവെടുപ്പ് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള അല്‍ മബ്സാലി എന്ന പേരില്‍ അറിയപ്പെടുന്ന ഈത്തപ്പഴത്തിന്‍െറയും മറ്റ് ഇനങ്ങളുടെയും വിളവെടുപ്പാണ് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഈ ഈത്തപ്പഴങ്ങള്‍ അടുപ്പിലിട്ട് പാകപ്പെടുത്തിയശേഷമാണ് വിപണിയിലത്തെുന്നത്. നല്ല വലുപ്പമുള്ള ഇവ ബുസുര്‍ എന്നും അറിയപ്പെടുന്നുണ്ട്. നോര്‍ത് ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് പ്രധാനമായും ബുസുര്‍ കൃഷി ചെയ്യുന്നത്. സൗത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലും സൗത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലും ബുസുര്‍ കൃഷിചെയ്യുന്നുണ്ട്. വിളവെടുത്തശേഷം ഈത്തപ്പഴങ്ങള്‍ കുലകളില്‍നിന്ന് വേര്‍പെടുത്തി വലിയ അടുപ്പുകളിലിട്ട് പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. തബ്സീല്‍ ഈത്തപ്പഴ വിളവെടുപ്പ് മുന്‍കാലങ്ങളില്‍ വലിയ ആഘോഷമായാണ് നടന്നിരുന്നതെന്ന് ബിദ്യ വിലായത്തില്‍ ബുസുര്‍ കൃഷി ചെയ്യുന്ന മുഹമ്മദ് ബിന്‍ ബദ്ര്‍ അല്‍ ഹജ്രി പറയുന്നു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാനമായി ഈത്തപ്പഴ വിളവെടുപ്പ് കൊണ്ടാടിയിരുന്നു. സാമൂഹിക ആഘോഷമായിരുന്നു വിളവെടുപ്പ്. കുടുംബങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടവും കൃഷിയിലൂടെ ലഭിച്ചിരുന്നു- മുഹമ്മദ് ബിന്‍ ബദ്ര്‍ അല്‍ ഹജ്രി പറഞ്ഞു. വാണിജ്യ വ്യവസായിക മന്ത്രാലയത്തിനാണ് കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ കൈമാറിയിരുന്നത്. മന്ത്രാലയം കര്‍ഷകര്‍ക്ക് ആവശ്യമുള്ള എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍, മൂന്നുവര്‍ഷം മുമ്പ് കര്‍ഷകര്‍ നേരിട്ട് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും പുതിയ വിപണികള്‍ കണ്ടത്തൊനും ശ്രമിച്ചു. അതേസമയം, ഒരു ടണ്‍ ബുസുറിനുള്ള വിലയിലും സബ്സിഡിയിലും സര്‍ക്കാര്‍ മാറ്റം വരുത്തിയില്ളെന്നും കര്‍ഷകര്‍ പറയുന്നു. എന്നാല്‍, ഈത്തപ്പഴ ഉല്‍പാദനച്ചെലവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. ഈത്തപ്പഴ വ്യാപാര ആവശ്യാര്‍ഥം ചൈനയിലും ഇന്തോനേഷ്യയിലും അടക്കം യാത്രചെയ്തിരുന്നു. എന്നാല്‍, ഒമാന്‍ ബുസുര്‍ ഈത്തപ്പഴങ്ങള്‍ക്ക് ഇന്ത്യയിലാണ് മികച്ച വില ലഭിക്കുന്നതെന്നാണ് കണ്ടത്തെിയത്.
ഇതോടെ ഇന്ത്യയിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യാനാണ് ശ്രമിക്കുന്നത്.
സമീപ വര്‍ഷങ്ങളിലായി അല്‍ മബ്സാലിയുടെ ഉല്‍പാദനം കുറഞ്ഞുവരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് കൃഷിയില്‍ താല്‍പര്യമില്ലാതാകുന്നതും രോഗങ്ങളും അടക്കം ഉല്‍പാദനത്തില്‍ കുറവുവരുത്തുന്നുണ്ട്. പാകം ചെയ്യുന്നതോടെ ബുസുര്‍ ഈത്തപ്പഴങ്ങളുടെ ഭാരത്തില്‍ 60 ശതമാനം കുറവുണ്ടാകും. പ്രതീക്ഷിച്ച വരുമാനം കിട്ടാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കൃഷിയെ കൈയൊഴിഞ്ഞുതുടങ്ങുന്നത്. അതേസമയം, കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് വാണിജ്യ- വ്യവസായിക മന്ത്രാലയത്തിന്‍െറ ബുസുര്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് ബിന്‍ ഹമദ് അല്‍ ഹാര്‍ത്തി പറഞ്ഞു.
സ്വയം കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഒരു ടണ്ണിന് 62,500 റിയാല്‍ സബ്സിഡിയും നല്‍കുന്നുണ്ട്. 2013ല്‍ ഇന്ത്യയിലേക്ക് 4092 ടണ്‍ ബുസുര്‍ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 1165 ടണ്‍ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.