മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച 1327 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4704 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1008 പേർ സ്വദേശികളും 319 പേർ പ്രവാസികളുമാണ്. 1052 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 40090 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 290 ആയി. 85 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 549 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 149 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 22194 പേർ നിലവിൽ അസുഖബാധിതരാണ്. പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന് മസ്കത്ത് ആണ് മുന്നിൽ. ഇവിടെ 533 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 221 പുതിയ രോഗികളുള്ള വടക്കൻ ബാത്തിനയും 170 പേരുള്ള തെക്കൻ ബാത്തിനയുമാണ് തൊട്ടുപിന്നിൽ. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സീബ് തന്നെയാണ് ഇന്നും മുന്നിൽ. 240 പേർക്കാണ് ഇവിടെ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോഷറും സുഹാറുമാണ് പിന്നിൽ. ബോഷറിൽ 166 പേർക്കും സുഹാറിൽ 88 പേർക്കുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8154,6833, 21; ബോഷർ-9449,7193,166; മസ്കത്ത്- 1294,966, 36; അമിറാത്ത്-2549,1607,49; സീബ് -12957,8988, 240; ഖുറിയാത്ത്-716,381,21.
2. വടക്കൻ ബാത്തിന: സുവൈഖ് -1993,905,54; ഖാബൂറ-649,296,10; സഹം-1472,652,12; സുഹാർ -2958,1319,88; ലിവ -756,344,47; ഷിനാസ് -774,322,10.
3. തെക്കൻ ബാത്തിന: ബർക്ക-3228,1681,78; വാദി മആവിൽ-287,147,11; മുസന്ന-1367,681,23; നഖൽ -291,156,7; അവാബി- 215,147,13; റുസ്താഖ് -1331,697,38.
4. ദാഖിലിയ: നിസ്വ-844,549,24; സമാഇൽ-867,473,33; ബിഡ്ബിദ്-503,268,12; ഇസ്കി -411,202,14; മന-146,66,7; ഹംറ-159,95,2; ബഹ്ല -371,185,11; ആദം-166,100,9.
5. ദോഫാർ: സലാല- 1886,718,73; മസ്യൂന-48,34,2; ഷാലിം-51,25,1; മിർബാത്ത്-168,3,0; തഖാ-14,7,0; തുംറൈത്ത്-48,12,2; റഖിയൂത്ത് -5,0,0; ദൽഖൂത്ത്-4,4,0; മഖ്ഷൻ-1,0,1.
6. അൽ വുസ്ത: ഹൈമ-131,59,2; ദുകം -1162,1096,0; അൽ ജാസിർ-158,98,0; മഹൂത് - 11,1,0.
7. തെക്കൻ ശർഖിയ: ബുആലി-733,515,31; ബുഹസൻ-130,80,12; സൂർ-648,328,35; അൽ കാമിൽ -171,90,12; മസീറ-6,3,0.
8. വടക്കൻ ശർഖിയ: ഇബ്ര- 240,122,7; അൽ ഖാബിൽ-99,46,1; ബിദിയ -193,77,16; മുദൈബി -726,384,28; ദമാ വതായിൻ-160,83,8; വാദി ബനീ ഖാലിദ് -49,24,0.
9. ബുറൈമി: ബുറൈമി -646,452,20; മഹ്ദ-19,17,0; സുനൈന-3,0,0.
10. ദാഹിറ: ഇബ്രി- 902,411,37; ദങ്ക്-84,42,2; യൻകൽ -131,81,1.
11. മുസന്ദം: ഖസബ് -26,15,0; ദിബ്ബ-8,6,0; ബുക്ക -6,4,0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.