മസ്കത്ത്: ഒമാനിൽ 1124 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 41194 ആയി. 3533 പേർക്കാണ് പരിശോധന നടത്തിയത്. പുതിയ രോഗികളിൽ 862 പേരും സ്വദേശികളാണ്. 262 പേരാണ് പ്രവാസികൾ. 737 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 24162 ആയി. ഒമ്പത് പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 185 ആയി ഉയരുകയും ചെയ്തു. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 426 ആയി. ഇതിൽ 120 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 16847പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 598 പേരും പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ എണ്ണം 27220 ആയി. ഇതിൽ 16744 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 125 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. സീബിലാണ് ഇന്നും കൂടുതൽ രോഗികൾ. 249 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബോഷറിൽ 126ഉം മത്രയിൽ 99ഉം പുതിയ രോഗികൾ ഉണ്ട്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-7283, 5387, 99; ബോഷർ-7512,4129,126; അമിറാത്ത്-1622,910,75; സീബ് -9689,5414,249; ഖുറിയാത്ത്-381,164,124.
2. വടക്കൻ ബാത്തിന: സുവൈഖ് -830,477,38; ഖാബൂറ-300,150,10; സഹം-647,341,38; സുഹാർ -1328,670,20; ലിവ -339,218,21; ഷിനാസ് -319,194,5.
3. തെക്കൻ ബാത്തിന: ബർക്ക-1696,827,70; വാദി മആവിൽ- 140,90,13; മുസന്ന-680,371,32; നഖൽ -169,90,9; അവാബി- 150,116,3; റുസ്താഖ് -712,258,63.
4. ദാഖിലിയ: നിസ്വ-475,215,22; സമാഇൽ-482,216,11; ബിഡ്ബിദ്-277,157,15; ഇസ്കി -202,149,1; മന-83,25,5; ഹംറ-91,46,3; ബഹ്ല -184,81,8; ആദം-85,72,5.
5. അൽ വുസ്ത: ഹൈമ-54,39,0; ദുകം -1094,895,0; അൽ ജാസിർ-60,2,12; മഹൂത് - 1,0,0.
6. തെക്കൻ ശർഖിയ: ബുആലി-470,356,5; ബുഹസൻ-56,32,0; സൂർ-306,146,31; അൽ കാമിൽ -94,63,6; മസീറ-3,1,0.
7. ദോഫാർ: സലാല- 733,217,18; മസ്യൂന-32,5,0; ഷാലിം-26,8,1; മിർബാത്ത്-4,0,0; തഖാ-6,1, 0; തുംറൈത്ത്-12,0,1; റഖിയൂത്ത് -3,0,0; ദൽഖൂത്ത്-2,0,0.
8. വടക്കൻ ശർഖിയ: ഇബ്ര- 125,58,2; അൽ ഖാബിൽ-43,24,0; ബിദിയ -79,36,1; മുദൈബി -379,200,22; ദമാ വതായിൻ-87,49,0; വാദി ബനീ ഖാലിദ് -25,9,0.
9. ബുറൈമി: ബുറൈമി -464,255,12; മഹ്ദ-13,8,0, സുനൈന-1,0,1.
10. ദാഹിറ: ഇബ്രി- 390,176,15; ദങ്ക്-33, 26,1; യൻകൽ -72,35,6.
11. മുസന്ദം: ഖസബ് -13,8,0; ദിബ്ബ-3,3,0; ബുക്ക -2,1,1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.