യുവ ടി20 സീസൺ 10 ക്രിക്കറ്റ് ടൂർണമെന്റ് പോസ്റ്റർ പ്രകാശനം എം.സി.വൈ.എം ഡയറക്ടർ
റവ. ഫാ. ജോൺ തുണ്ടിയത്ത് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭ കൂട്ടായ്മയായ കെ.എം.ആർ.എമ്മിന്റെ യുവജന വിഭാഗമായ എം.സി.വൈ.എം സംഘടിപ്പിക്കുന്ന യുവ ടി20 ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 27 മുതൽ നടക്കും. ടൂർണമെന്റ് പോസ്റ്റർ പ്രകാശനം എം.സി.വൈ.എം ഡയറക്ടർ റവ. ഫാ. ജോൺ തുണ്ടിയത്ത് നിർവഹിച്ചു. കെ.എം.ആർ.എം പ്രസിഡന്റ് ജോസഫ് കെ. ഡാനിയേൽ വിഡിയോ റിലീസിങ് നിർവഹിച്ചു.
കെ.എം.ആർ.എം പ്രസിഡന്റ് ജോസഫ് കെ. ഡാനിയേൽ, ജനറൽ സെക്രട്ടറി മാത്യു കോശി, എം.സി.വൈ.എം പ്രസിഡന്റ് ലിബിൻ കെ. ബെന്നി, സെക്രട്ടറി റിനിൽ രാജു, ട്രഷറർ സാംസൺ സെറാഫിൻ, ടൂർണമെന്റ് കൺവീനർ കെ.എസ്. ജയിംസ്, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. ജനുവരി 27 മുതൽ ഫെബ്രുവരി 26 തീയതി വരെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കുവൈത്തിലെ പ്രമുഖ 16 ടീമുകൾ നാലു ഗ്രൂപ്പുകളിലായി മാറ്റുരക്കും. വിശദവിവരങ്ങൾക്ക് 5587 0225,99113484 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.