കുവൈത്ത് സിറ്റി: രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ചർച്ചകൾക്ക് കുവൈത്ത് വീണ്ടും വേദിയാകുന്നതിനെ സ്വാഗതം ചെയ്യുന്നതായി യമൻ വിദേശകാര്യമന്ത്രി അബ്ദുൽ മലിക് അൽ മഖല്ലാഫി പറഞ്ഞു.
യമൻ വിഷയത്തിൽ ബ്രസൽസിൽ നടക്കുന്ന ചർച്ചകൾക്കായി തിരിക്കുന്നതിന് മുമ്പ് കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യമനുൾപ്പെടെ മേഖലയിലെ സംഘർഷ പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.
ഐക്യരാഷ്ട്ര സഭയുടെ യമൻ വിഷയത്തിലെ പ്രത്യേക ദൂതൻ ഇസ്മായിൽ വലദ് അൽ ശൈഖിെൻറ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ആതിഥ്യം വഹിച്ച രാജ്യമാണ് കുവൈത്ത്. 2016 ഏപ്രിൽ 21ന് ആരംഭിച്ച ചർച്ച തുടർച്ചയായി നാലുമാസമാണ് നീണ്ടുനിന്നത്. ഹൂതി മിലീഷ്യ പ്രതിനിധികളും അബ്ദുറബ് മൻസൂർ ഹാദി നയിക്കുന്ന സർക്കാർ പ്രതിനിധികളും പങ്കെടുത്ത ചർച്ചകൾക്കുവേണ്ടി മില്യൺ കണക്കിന് ദീനാറാണ് കുവൈത്ത് ചെലവഴിച്ചത്.
അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹിനെയും കുവൈത്ത് സർക്കാറിനെയും ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദിക്കുകയാണ്. ഹൂതി വിമതരെ ആയുധമണിയിക്കുന്നതിന് ഇറാൻ യമനിൽ നടത്തുന്ന ഇടപെടലുകളെ അപലപിക്കാൻ യൂറോപ്യൻ യൂനിയൻ തയാറാവണം. യൂറോപ്യൻ യൂനിയൻ പ്രതിനിധികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യമൻ സമാധാന ശ്രമങ്ങളിൽ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അബ്ദുൽ മലിക് അൽ മഖല്ലാഫി ബ്രസൽസിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.