യാത്ര കുവൈത്ത്​ മൂന്ന്​ ലക്ഷം രൂപ ധനസഹായം കൈമാറി

കുവൈത്ത്​ സിറ്റി: ടാക്​സി ഡ്രൈവർമാരുടെ കൂട്ടായ്​മയായ യാത്ര കുവൈത്ത്​ മരണപ്പെട്ട അംഗം രമേശ​െൻറ കുടുംബത്തിന് മൂന്ന് ലക്ഷംരൂപ ധനസഹായം നൽകി. കുവൈത്തിൽ ടാക്സി ഡ്രൈവറായി തൊഴിൽ ചെയ്തിരുന്ന കണ്ണൂർ തലശ്ശേരി ധർമ്മടം കുന്നുമ്മൽ രമേശ൯ അസുഖബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു. സംഘടന പ്രതിനിധികളിൽനിന്ന്​ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മകൾ ഏറ്റുവാങ്ങി.

ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ അവധിക്ക്​ നാട്ടിൽ പോയവരും നാട്ടിലെ പ്രവർത്തകരുമായ കെ.കെ. ബഷീർ, അനിൽ കുമാർ വർക്കല, ചാക്കോ ഹരിപ്പാട്, അജേഷ് കണ്ണൂർ, മുനവർ കൂത്തുപറമ്പ്, അനിൽ കുമാർ കണ്ണൂർ എന്നിവർ രമേശ​െൻറ വസതിയിലെത്തി കുടുംബത്തിന് തുക കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.