Posted On
date_range Updated On
date_range യമനിലെ ‘മെകുനു’ ബാധിത പ്രദേശം കുവൈത്ത് വൈദ്യുതീകരിച്ചു
കുവൈത്ത് സിറ്റി: ‘മെകുനു’ കൊടുങ്കാറ്റ് നാശം വിതച്ച യമനിലെ സഖ്തരിയിലെ ദാബാ കാറാജ ഗ്രാമത്തിൽ കുവൈത്തിെൻറ വക വെളിച്ചം എത്തിക്കുന്നു. സൗരോർജ പദ്ധതി സ്ഥാപിച്ചാണ് കുവൈത്ത് റെഡ്ക്രസൻറ് ഗ്രാമം വൈദ്യുതീകരിക്കുന്നത്.
പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ കഴിഞ്ഞദിവസം തുടങ്ങിയതായി യമനിലെ സംഘടനയുടെ മേധാവി അബ്ദുറഹ്മാൻ അൽ ഔൻ കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രത്യേക നിർദേശ പ്രകാരമാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.