‘വേൾഡ് ഓഫ് ബ്യൂട്ടി 2022’ പ്രമോഷൻ ഫഹാഹീലിലെ ലുലു ഹൈപർ മാർക്കറ്റിൽ ബ്യൂട്ടി ആൻഡ് ഫാഷൻ ഓൺലൈൻ രംഗത്തെ പ്രമുഖർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലുലു ഹൈപർമാർക്കറ്റിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. 'വേൾഡ് ഓഫ് ബ്യൂട്ടി 2022'എന്നപേരിൽ ഈ മാസം രണ്ടിന് ആരംഭിച്ച പ്രമോഷൻ എട്ടുവരെ തുടരും.ഇതിന്റെ ഭാഗമായി ലുലുവിന്റെ കുവൈത്തിലെ എല്ലാ ഔട്ട്‌ലറ്റുകളിലും ഗുണമേന്മയുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചു.
'ലുലു വേൾഡ് ഓഫ് ബ്യൂട്ടി 2022'പ്രമോഷൻ ഫഹാഹീലിലെ ലുലു ഹൈപർമാർക്കറ്റിൽ ബ്യൂട്ടി ആൻഡ് ഫാഷൻ ഓൺലൈൻ ഇൻഫ്ലുവൻസർമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, ഷോപ്പർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
പ്രമോഷന്റെ ഭാഗമായി നടന്ന കുട്ടികളുടെ പരിപാടി
പ്രമോഷന്റെ ഭാഗമായി സൗന്ദര്യവർധക ഉൽപന്നങ്ങൾ പ്രത്യേകിച്ച് ചർമ സംരക്ഷണം, ഹെയർകെയർ, വെൽനസ് ഉൽപന്നങ്ങൾ എന്നിവയിൽ ഓഫറുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ബ്യൂട്ടി സ്റ്റാളുകളും സജ്ജീകരിച്ചു. പ്രീമിയം ഉൽപന്നങ്ങൾ പരീക്ഷിക്കാനും അവസരം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.