കുവൈത്ത് സിറ്റി: വേള്‍ഡ് മലയാള കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സ് (ഡബ്ല്യു.എം.സി) ഓണാഘോഷം ‘ഓണപ്പൊലിമ- 2025’ എന്ന പേരില്‍ സംഘടിപ്പിച്ചു. റുമൈത്തിയ അല്‍ സമൃദ്ധ ഹാളില്‍ നടന്ന പരിപാടിയിൽ വൈവിധ്യമാര്‍ന്ന കലാപരിപാടികൾ നടന്നു.പ്രസിഡന്റ് അബ്ദുല്‍ അസീസ് മാട്ടുവയില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചെയര്മാന് സജീവ് നാരായണന് ഓണസന്ദേശം നല്കി. ഉപദേശകസമിതി ചെയര്മാന് ബി.എസ്. പിള്ള ആശംസയര്‍പ്പിച്ചു.
വേള്‍ഡ് മലയാള കൗണ്‍സില്‍ ഓണാഘോഷ കലാപരിപാടിയിൽ നിന്ന്
ഡബ്ല്യു.എം.സി ഗ്ലോബല്‍ വൈസ് ചെയര്മാന് സി.യു. മത്തായി, മിഡില്‍ ഈസ്റ്റ് റീജ്യൻ ചെയര്മാന് സന്തോഷ് കേട്ടേത്ത് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങിൽ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഹരിത് കേതന് മൊമന്റോ നല്കി ആദരിച്ചു. ഡബ്ല്യു.എം.സി ജനറല്‍ സെക്രട്ടറിയും ഓണപ്പൊലിമ കണ്‍വീനറുമായ ജെറല്‍ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിന്ദു സജീവ് നന്ദിയും പറഞ്ഞു.
വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍, കുവൈത്തിലെ പ്രമുഖ കമ്പനികളിലെ മുതിര്‍ന്ന മലയാളി എക്സിക്യൂട്ടീവുകള്‍, മാധ്യമപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു. ക്രിസ്റ്റഫര്‍ അഗസ്റ്റിന്, ജേക്കബ് ചണ്ണംപെട്ട, അനില്‍ പി. അലക്സ്, അഡ്വ. ലൂസിയ വില്യംസ്, ജോബിന് തോമസ്, സതീഷ് പ്രഭാകര്‍, അഭിലാഷ് നായര്‍, സീനു മാത്യു, പ്രീത സതീഷ്, നിധി സുനീഷ്, രാജേഷ് കര്‍ത്താ, ഷഫീക് റഹ്മാന്, ബിജു നൈനാന്, ബിനു അഗ്നേല്‍, ശ്രീലക്ഷ്മി രാജേഷ്, അത്രാജ് അഭിലാഷ്, ജെറി ഊമ്മന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ ബോഡി യോഗത്തില്‍ 2025-27 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.