കുവൈത്ത് സിറ്റി: ലോകകപ്പ് സംഘാടനത്തിൽ ഖത്തറിനെ പ്രശംസിച്ച് കുവൈത്ത് അംബാസഡർ ഖാലിദ് അൽ മുതൈരി. ഖത്തറിന്റേത് പ്രഫഷനലും കാര്യക്ഷമവുമായ അത്ഭുതകരമായ സംഘാടനമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഫിഫ തിരഞ്ഞെടുത്തത് മുതൽ ഖത്തർ നടത്തിയ അക്ഷീണമായ ശ്രമങ്ങൾ വിജയിച്ചു.
അറബ് ലോകത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ആഗോളമേളയുടെ വിജയത്തിനായി കുവൈത്ത് ഭരണകൂടവും സർക്കാറും ജനങ്ങളും ഖത്തറിന് എല്ലാ പിന്തുണയും സഹായവും നൽകിയതായും അദ്ദേഹം പറഞ്ഞു. കുവൈത്ത് സേനയും ഫയർ ഫോഴ്സും ലോകകപ്പിന് സുരക്ഷ ഒരുക്കുന്നതിനായി ഖത്തറിലെത്തിയിട്ടുണ്ട്. കുവൈത്ത് വളന്റിയർമാർ ലോകകപ്പ് മികച്ച സേവനങ്ങൾ നടത്തിവരുന്നു.
ലോകകപ്പ് ഫുട്ബാൾ അവസാനംവരെ കുവൈത്തിന്റെ സഹായസന്നദ്ധത ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരുടെയും താമസക്കാരുടെയും വാഹനങ്ങൾ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഖത്തറിന്റെ നിർദേശങ്ങൾ പാലിക്കാൻ ഖാലിദ് അൽ മുതൈരി ഉണർത്തി. വാഹനങ്ങളുമായി എത്തുന്നവർ ഖത്തർ അധികാരികളിൽനിന്ന് മുൻകൂട്ടി പെർമിറ്റ് നേടാനും അൽ മുതൈരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.