കുവൈത്ത് സിറ്റി: 2025ലെ ഹോളോജിക് ആഗോള വനിത ആരോഗ്യസൂചികയിൽ കുവൈത്ത് മിഡിലീസ്റ്റിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തും. ഗാലപ്പുമായി സഹകരിച്ച് ഹോളോജിക് തയാറാക്കിയ റിപ്പോർട്ടിന്റെ നാലാമത്തെ വാർഷിക പതിപ്പിലാണ് നേട്ടം.
67 പോയന്റ് നേടിയാണ് കുവൈത്ത് ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടിയത്. 68 പോയന്റുകളുമായി തുടർച്ചയായ നാലാം വർഷവും തായ്വാനാണ് ഒന്നാം സ്ഥാനത്ത്.
140ലധികം രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യം സമഗ്രമായി വിലയിരുത്തി തയാറാക്കിയ സൂചികയാണിത്. തായ്വാൻ, കുവൈത്ത്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. സൗദി അറേബ്യ 13ാം സ്ഥാനത്തും യു.എ.ഇ 45ാം സ്ഥാനത്തുമാണ്. ഗാബോൺ, കൊമോറോസ്, ഗിനിയ, ബെനിൻ, കോംഗോ തുടങ്ങിയ രാജ്യങ്ങളാണ് റാങ്കിങ്ങിൽ ഏറ്റവും താഴെ.
അടിസ്ഥാന ആവശ്യങ്ങൾ, വ്യക്തിഗത ആരോഗ്യം, ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ, വൈകാരിക ആരോഗ്യം, രോഗപ്രതിരോധ പരിചരണം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.