പ​ശ്ചി​മേ​ഷ്യ​ൻ വ​നി​ത ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഒ​മാ​നെ നേ​രി​ടു​ന്നു

വനിത ഫുട്സാൽ: വൻ വിജയത്തോടെ കുവൈത്ത് സെമിയിൽ

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ വനിത ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് സെമിയിൽ പ്രവേശിച്ചു.ബി ഗ്രൂപ്പിൽ സൗദിക്കെതിരെയും ഒമാനെതിരെയും വിജയിച്ചാണ് ടീം മുന്നേറിയത്. സൗദിയെ ഒന്നിനെതിരെ മൂന്ന് ഗോളിനും ഒമാനെ ഒന്നിനെതിരെ ആറ് ഗോളിനും കീഴടക്കിയാണ് കുവൈത്ത് ആധികാരികമായി സെമിയിൽ പ്രവേശിച്ചത്.

ജൂൺ 22ന് ഗ്രൂപ് ബിയിലെ രണ്ടാം സ്ഥാനക്കാരെ കുവൈത്ത് സെമിയിൽ നേരിടും. ഇറാഖ്, ഫലസ്തീൻ മത്സര വിജയികളെയാണ് കുവൈത്തിന് എതിരിടേണ്ടി വരുക. ഗ്രൂപ് എയിൽനിന്ന് ബഹ്റൈൻ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്. അവർ സൗദി ഒമാൻ കളിയിലെ വിജയികളുമായി ഏറ്റുമുട്ടും.

Tags:    
News Summary - Women's Futsal: Kuwait advanced to the semifinals with a huge victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.