കുവൈത്ത് സിറ്റി: കഴിഞ്ഞ വര്‍ഷത്തെ ശ്രേഷ്ഠ അറബ് വനിതാ പുരസ്കാരത്തിന് കുവൈത്ത് രാജ കുടുംബത്തിലെ ശൈഖ ഹിസ്സ അല്‍ സഅദ് തെരഞ്ഞെടുക്കപ്പെട്ടു. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചെയ്ത വിവിധ സംഭാവനകളാണ് ശൈഖ ഹിസ്സയെ ഈ സ്ഥാനത്തിന് അര്‍ഹയാക്കിയത്. അന്തരിച്ച പിതൃ അമീര്‍ ശൈഖ് സഅദ് അല്‍ അബ്ദുല്ല അസ്സബാഹിന്‍െറ മകളാണ് ശൈഖ ഹിസ്സ. കഴിഞ്ഞദിവസം ഈജിപ്തിലെ ശറമുശൈഖില്‍ നടന്ന ചടങ്ങില്‍ അവര്‍ പുരസ്കാരം ഏറ്റുവാങ്ങി. തന്‍െറ ഈ അംഗീകാരം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും സമര്‍പ്പിക്കുന്നതായി ഹിസ്സ സഅദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.