കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തിൽ പൊതു ധാർമികത ലംഘിച്ചതിന് കുവൈത്ത് പൗരയായ വനിതയെ ക്രിമിനൽ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചോദ്യോത്തര പരിപാടിയുടെ രൂപത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇവർ പ്രസിദ്ധീകരിച്ച വിഡിയോ ക്ലിപ് സുരക്ഷ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. പൊതു മാന്യതയെ വ്രണപ്പെടുത്തുന്നതും കുവൈത്ത് സമൂഹത്തിന്റെ മൂല്യങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധവുമായ വാക്യങ്ങളും ചോദ്യങ്ങളും അതിൽ അടങ്ങിയതായി റിപ്പോർട്ടുണ്ട്. ഉള്ളടക്കം പൊതു ധാർമികതയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെട്ടു.
സാമൂഹിക മൂല്യങ്ങളെയോ പൊതു ധാർമികതയെയോ ദുർബലപ്പെടുത്തുന്ന നടപടികൾ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.