കുവൈത്ത് സിറ്റി: കാലിഫോർണിയയിലെ കാട്ടുതീയിൽ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ചതിൽ കുവൈത്ത് അമേരിക്കയോട് പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ തെക്കൻ കാലിഫോർണിയയെ കറുത്ത പുകയിലാഴ്ത്തി കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം കത്തിക്കരിഞ്ഞ നിലയിലായതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരണസംഖ്യ ഉയരുമെന്നാണ് നിഗമനം. നിരവധി പേർ കത്തിത്തകർന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾക്കിയടിൽ പെട്ട് മരിച്ചേക്കാനുള്ള സാധ്യതയുമുണ്ട്.
108 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. ഒരുലക്ഷം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. 5,000 വീടുകൾ കത്തിനശിച്ചെന്നാണ് നിഗമനം. ചെറിയ രീതിയിൽ രൂപപ്പെട്ട കാട്ടുതീ കൊടുങ്കാറ്റിൽ ശക്തിവർധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.