പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ

ചേ​ർ​ന്ന യോ​ഗം

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രെ ന​ട​പ​ടി; എ​ഫ്‌.​എ.​ടി.​എ​ഫ് ആ​വ​ശ്യ​ക​ത​ക​ൾ പ്ര​ധാ​ന​മ​ന്ത്രി അ​വ​ലോ​ക​നം​ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ഫി​നാ​ൻ​ഷ്യ​ൽ ആ​ക്ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ (എ​ഫ്‌.​എ.​ടി.​എ​ഫ്) അ​ഭി​പ്രാ​യ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച​ചെ​യ്തു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രാ​യ പോ​രാ​ട്ടം, അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ൽ, എ​ല്ലാ ആ​വ​ശ്യ​ക​ത​ക​ളും നി​ർ​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ൽ എ​ന്നി​വ​യി​ൽ കു​വൈ​ത്തി​ന്റെ താ​ൽ​പ​ര്യം അ​ടി​വ​ര​യി​ടു​ന്ന​താ​യി യോ​ഗം. നീ​തി​ന്യാ​യ മ​ന്ത്രി നാ​സ​ർ അ​ൽ സു​മൈ​ത്, വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ​മ​ന്ത്രി ഡോ. ​സ​ബീ​ഹ് അ​ൽ മു​ഖൈ​സീം, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഒ​സാ​മ ബൂ​ദാ​യി, ധ​ന​കാ​ര്യ മ​ന്ത്രി യാ​ക്കൂ​ബ് അ​ൽ റെ​ഫാ​യ്, കു​വൈ​ത്ത് ഡ​യ​റ​ക്‌​ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഡോ. ​മി​ശ്അ​ൽ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദി​വാ​ൻ ആ​ക്ടി​ങ് ഹെ​ഡ് ശൈ​ഖ് ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ശൈ​ഖ് സൗ​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹ്, ഫ​ത്‌​വ, നി​യ​മ​നി​ർ​മാ​ണ വ​കു​പ്പ് മേ​ധാ​വി സ​ലാ​ഹ് അ​ൽ​മ​ജീ​ദ്, കു​വൈ​ത്ത് ഫി​നാ​ൻ​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് യൂ​നി​റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​ഹ​മ​ദ് അ​ൽ മെ​ക്ര​ദ്, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ർ​വ അ​ൽ ജു​ഐ​ദാ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Action against money laundering; Prime Minister reviews FATF requirements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.