ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് പത്തനംതിട്ട ജില്ല കമ്മിറ്റി കൺവെൻഷൻ ‘ലക്ഷ്യ-2026’ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് എബി അത്തിക്കയം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെംബർ വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ, നാഷനൽ ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, റെജി കോരുത്, കേരള കോൺഗ്രസ് പ്രതിനിധി മാർട്ടിൻ മാത്യു, എം.എ. നിസാം, വർഗീസ് ജോസഫ് മാരാമൺ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി റിജോ കോശി സ്വാഗതവും ട്രഷറർ സിനു ജോൺ നന്ദിയും പറഞ്ഞു.
വർഗീസ് ജോസഫ് മാരാമൺ, ബിനു ചെമ്പാലയം, എം.എ. നിസാം, എബ്രഹാം വർഗീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ചാൾസ് പി. ജോർജ്, സെക്രട്ടറി ഷിജോ തോമസ്, എക്സിക്യൂട്ടിവ് മെംബർമാരായ ബിനോയ് ജോണി, ബിജോ പി. ബാബു, അജോഷ്മ ബിനോയ് എന്നിവർ നേതൃത്വം നൽകി. കൺവെൻഷനോടനുബന്ധിച്ച് ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.