കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ മുസാനദ വിതരണോദ്ഘാടനം കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന സംഘടനാ അംഗങ്ങൾക്കുവേണ്ടി ആവിഷ്കരിച്ച ക്ഷേമപദ്ധതിയായ ‘മുസാനദ’ ഫണ്ട് വിതരണം നടത്തി.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുൽഹകീം മുസ്ലിയാർ വാണിയന്നൂർ അധ്യക്ഷത വഹിച്ചു.
കെ.ഐ.സി കോഓഡിനേറ്റർ സി.പി. ഇഖ്ബാൽ, മുഹമ്മദ് അലി പുതിയങ്ങാടി, അബ്ദുസ്സലാം മുസ്ലിയാർ എന്നിവർ സംസാരിച്ചു. മുസാനദ കൺവീനർ സുഹൈൽ തയ്യുള്ളതിൽ സ്വാഗതവും കേന്ദ്ര ട്രഷറർ ഇ.എസ്. അബ്ദുൽറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.