പ​ശ്ചി​മേ​ഷ്യ​ൻ വ​നി​ത ഫു​ട്സാ​ൽ ടൂ​ർ​ണ​മെ​ന്റി​ൽ കു​വൈ​ത്ത് ബ​ഹ്റൈ​നെ നേ​രി​ടു​ന്നു

പശ്ചിമേഷ്യൻ വനിത ഫുട്സാൽ: കുവൈത്തിന് നാലാംസ്ഥാനം

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​ൻ വ​നി​ത ഫു​ട്സാ​ൽ ചാ​മ്പ്യ​ൻ​ഷി​​പ്പി​ന്റെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കു​വൈ​ത്തി​ന് തോ​ൽ​വി. ബ​ഹ്റൈ​നാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​ന് കു​വൈ​ത്തി​നെ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ബ​ഹ്റൈ​ന് മ​ത്സ​ര​ത്തി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ക്കം​മു​ത​ൽ ആ​ക്ര​മി​ച്ചു​ക​ളി​ച്ച അ​വ​ർ ഏ​തു​സ​മ​യ​വും ഗോ​ൾ നേ​ടു​മെ​ന്ന് തോ​ന്നി​ച്ചു.

26ാം മി​നി​റ്റി​ൽ മി​നാ​ർ അ​ൽ​ഇ​ബ്റാ​ഹിം ആ​ദ്യ ഗോ​ൾ നേ​ടി. ഞെ​ട്ട​ൽ മാ​റും​മു​മ്പ് ര​ണ്ടാ​മ​ത്തെ ഗോ​ളും നേ​ടി ബ​ഹ്റൈ​ൻ മ​ത്സ​ര​ത്തി​ൽ പി​ടി​മു​റു​ക്കി. 30ാം മി​നി​റ്റി​ൽ അ​നൂ​ദ് അ​ൽ​ഖ​ലീ​ഫ ആ​ണ് ര​ണ്ടാ​മ​ത്തെ ഗോ​ൾ നേ​ടി​യ​ത്. തി​രി​ച്ച​ടി​ക്കാ​നു​ള്ള കു​വൈ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ബ​ഹ്റൈ​ന് ക​ഴി​ഞ്ഞു. സെ​മി​യി​ൽ കു​വൈ​ത്ത് ഇ​റാ​ഖി​നോ​ടും ബ​ഹ്റൈ​ൻ സൗ​ദി​യോ​ടു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. 

Tags:    
News Summary - West Asian Women's Futsal: Kuwait finishes fourth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.