വെൽഫെയർ കേരള കുവൈത്ത് രണ്ടാമത് ചാർട്ടർ വിമാനത്തിൽ കുവൈത്തിൽ എത്തിയ യാത്രക്കാർ
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്തിെൻറ രണ്ടാമത് ചാർട്ടർ വിമാനം കുവൈത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ പത്തിന് പുറപ്പെട്ട യാത്രക്കാര്‍ റാസല്‍ഖൈമ വഴി ഉച്ചക്ക് ശേഷം മൂന്നിന് കുവൈത്തിലെത്തി. കൊച്ചിയില്‍നിന്ന് റാസല്‍ഖൈമയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും അവിടെ നിന്ന് കുവൈത്തിലേക്ക് ജസീറ എയര്‍വേയ്സുമാണ് ചാര്‍ട്ട് ചെയ്തത്.
തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഹോളിഡേയ്സ് ആൻഡ് ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായ 150 പേരാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈത്തിലേക്ക് തിരികെ എത്തിയത്. വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം സെപ്റ്റംബര്‍ രണ്ടിന് കുവൈത്തിലെത്തിയിരുന്നു. പദ്ധതിക്ക് ഖലീല്‍ റഹ്മാന്, സഫ്വാന്, അന്‍വര്‍ സയീദ്, ഗിരീഷ് വയനാട്, ലായിക് അഹ്മദ്, അന്‍വര്‍ ഷാജി, റഫീഖ് ബാബു, ഷഫീര്‍ അബൂബക്കര്‍, ഷൗക്കത്ത് വളാഞ്ചേരി, എം.കെ. ഗഫൂര്‍, വിഷ്ണു നടേശ്, റഷീദ് ഖാന്‍, അഫ്താബ്, അനിയന്‍ കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്‍കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വർഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.