തോമസ് കെ. തോമസ് എം.എൽ.എക്ക് എയർപോർട്ടിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range തോമസ് കെ. തോമസ് എം.എൽ.എക്ക് സ്വീകരണം
കുവൈത്ത് സിറ്റി: തോമസ് കെ. തോമസ് എം.എൽ.എക്ക് തനിമ കുവൈത്ത് എയർപോർട്ടിൽ സ്വീകരണം നൽകി. തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന 16 ാം ദേശീയ വടംവലി മത്സരത്തിൽ മുഖ്യാതിഥിയായി എത്തിയതാണ് രക്ഷാധികാരി കൂടിയായ തോമസ് കെ. തോമസ്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതലാണ് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ തനിമയുടെ വടംവലി മത്സരം.
സ്വീകരണം ഇന്ന്
കുവൈത്ത് സിറ്റി: എൻ.സി.പി നേതാവും എം.എൽ.എയുമായ തോമസ് കെ. തോമസിന് സ്വീകരണം വ്യാഴാഴ്ച.വൈകീട്ട് ഏഴിന് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് (തോമസ് ചാണ്ടി നഗർ) പരിപാടി.കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഒ.എൻ.സി.പി കുവൈത്ത് പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി കെ.വി. അരുൾരാജ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.