അഡ്വ.തോമസ് പണിക്കർക്ക് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന അഡ്വ.പാലവിളയിൽ തോമസ് പണിക്കർക്കും ഭാര്യ സുജൻ പണിക്കർക്കും അടുത്ത സുഹൃത്തുക്കളായ സഹൃദയസംഘം യാത്രയയപ്പ് നൽകി. നാലു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് ശേഷമാണ് അഡ്വ.തോമസ് പണിക്കർ നാട്ടിലേക്ക് മടങ്ങുന്നത്. ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങ് ജേക്കബ് ചണ്ണപ്പേട്ട ഉദ്ഘാടനം ചെയ്തു.

സാമൂഹിക സാംസ്‌കാരിക മേഖലകളിൽ തോമസ് പണിക്കർ നടത്തിയ ഇടപെടലുകൾ അദ്ദേഹം സൂചിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സജീവ് കെ പീറ്റർ, അഡ്വ. രാജേഷ് സാഗർ, കൃഷ്ണൻ കടലുണ്ടി, ബിനോയ് സെബാസ്റ്റ്യൻ, കിഷോർ സെബാസ്റ്റ്യൻ, അബ്ദുൽ അസീസ്സ് മാട്ടുവായൽ തുടങ്ങിയവർ എന്നിവർ സംസാരിച്ചു. ജോബിൻ തോമസ്, ജോസി കിഷോർ, ജയലളിത കൃഷ്ണൻ എന്നിവർ സുജൻ പണിക്കരുടെ പാചക വൈദഗ്ധ്യത്തെ പ്രത്യേകം പരാമർശിച്ചു. ഈ യാത്രയപ്പ് എറെ ഹൃദ്യമാണെന്നും എവിടെയായിരുന്നാലും ഈ ഊഷ്മള ബന്ധം തുടരണമെന്നും അഡ്വ തോമസ് പണിക്കർ മറുപടി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സുജൻ പണിക്കരും യാത്രയയപ്പിന് നന്ദി പറഞ്ഞു.

Tags:    
News Summary - Farewell to Adv. Thomas Panicker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.