Posted On
date_range Updated On
date_range കുവൈത്തിൽ ഞായറാഴ്ച മുതൽ തണുപ്പു കൂടും
കുവൈത്ത് സിറ്റി: രാജ്യത്ത് ഞായറാഴ്ച മുതൽ തണുപ്പു കൂടും. ശനിയാഴ്ച അൽ മുറബ്ബനിയ സീസൺ അവസാനിച്ചതായി അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ശബാത്ത് സീസൺ വർഷം തോറും 26 ദിവസം നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും തണുപ്പ് കനക്കുകയും ചെയ്യും. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. തണുത്ത പ്രഭാതവും കനത്ത മഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.