കുവൈത്ത് സിറ്റി: വിമാനം വൈകിയതിന് യാത്രക്കാർ നൽകിയ പരാതിയിൽ വതനിയ എയർവേസിനെ തിരെ കോടതി വിധി. ഇസ്തംബൂളിലേക്കുള്ള മൂന്നു യാത്രക്കാരുടെ പരാതിയിൽ കുവൈത്തിലെ ക ീഴ്ക്കോടതിയാണ് 271 ദീനാറിന് തുല്യമായ സ്വർണം നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചത്. വിമാനം വൈകിയും സർവിസ് റദ്ദാക്കിയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് കുവൈത്ത് ആസ്ഥാനമായുള്ള വതനിയ്യ എയർവേസിെൻറ ലൈസൻസ് വ്യോമയാന വകുപ്പ് കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ കമ്പനിയുടെ ലൈസൻസ് സെപ്റ്റംബറിൽ മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു.
വതനിയ സർവിസ് റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്ത കാരണത്താൽ 1500ലേറെ യാത്രക്കാർ വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന സാഹചര്യമുണ്ടായി. ലൈസൻസ് റദ്ദാക്കാൻ അന്നേ തീരുമാനിച്ചിരുന്നെങ്കിലും നിയമനടപടികൾ പൂർത്തിയാക്കാൻ ആദ്യം മൂന്നുമാസം സസ്പെൻഡ് ചെയ്യുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.