കുവൈത്ത് സിറ്റി: സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഉൗദിന് കുവൈത്ത് ഉൗഷ്മള സ്വീകരണം. ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിെൻറ ഭാഗമായാണ് അദ്ദേഹം കുവൈത്തിലെത്തിയത്. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, മറ്റു മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ വിമാനത്താവളത്തിൽ എം.ബി.എസിന് ഉജ്ജ്വല വരവേൽപ് നൽകി.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഉച്ചക്ക് ശേഷം മൂന്നുമുതൽ ചില റോഡുകൾ ആഭ്യന്തര മന്ത്രാലയം അടച്ചിരുന്നു. അമീരി വിമാനത്താവളം മുതൽ കിങ് ഫൈസൽ റോഡിലെ ഇൻറർസെഷൻ വരെയും ഫിഫ്ത് റിങ് റോഡിൽ വലതുവശത്ത് ബയാൻ പാലസ് ഗേറ്റ് വരെയുമാണ് റോഡ് തടഞ്ഞത്. ഇത് മറ്റു റോഡുകളിൽ തിരക്ക് വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.