കുവൈത്ത് സിറ്റി: നിരപരാധികളായ പൗരൻമാർക്കെതിരെ ആക്രമണം രൂക്ഷമായ സിറിയയിൽ അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈത്ത് വീണ്ടും രംഗത്തുവന്നു. സിറിയൻ വിഷയത്തിൽ കഴിഞ്ഞദിവസം യു.എൻ സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചയിൽ കുവൈത്ത് പ്രതിനിധി ബദർ അബ്ദുല്ല അൽ മുനീഖ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽപറത്തി സിവിലിയൻമാർക്കെതിരെ രാസായുധമടക്കം പ്രയോഗിക്കുകയാണ് ബശ്ശാർ സൈന്യം. ഓരോ ആക്രമണങ്ങളിലും നൂറുകണക്കിനുപേർ കൊല്ലപ്പെടുകയും ആയിരങ്ങൾ പരിക്കേറ്റ് ദുരിതത്തിലാകുകയും ചെയ്യുന്ന കാഴ്ചയാണ് അവിടെ. കൊല്ലപ്പെട്ടവരെ സംസ്കരിക്കാനോ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാനോ സന്നദ്ധ സംഘങ്ങൾക്ക് പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ദുരിതബാധിതർക്ക് മാനുഷിക സഹായമെത്തിക്കാൻ സിറിയയിൽ ചുരുങ്ങിയത് ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.