വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: പുതുതായി ചുമതലയേറ്റ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന് വിവിധ രാഷ്ട്രങ്ങളുടെ അഭിനന്ദനം. ഇറാഖി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ ഫോണിൽ വിളിച്ചു ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന്റെ പുതിയ സ്ഥാനത്തിന് അഭിനന്ദനം അറിയിച്ചു. ശൈഖ് ജറാഹിന് വിജയാശംസകൾ നേർന്ന ഫുവാദ് ഹുസൈൻ കുവൈത്ത്-ഇറാഖി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രത്യാശിച്ചു.
മൊറോക്കൻ വിദേശകാര്യ മന്ത്രി നാസർ ബൗറിറ്റയും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ അഭിനന്ദനം അറിയിച്ചു. ഫോൺ സംഭാഷണത്തിനിടെ, മൊറോക്കൻ മന്ത്രി ശൈഖ് ജറാഹിന് വിജയാശംസകളും നേർന്നു. കുവൈത്ത്-മൊറോക്കൻ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള താൽപര്യവും മൊറോക്കൻ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.