സോജോ ബേബി മെഡലുമായി
കുവൈത്ത്: കുവൈത്ത് ഇന്റർനാഷനൽ ഷോ ജംപിങ് ചാമ്പ്യൻഷിപ്പിൽ മലയാളി പ്രവാസി സോജോ ബേബി ചരിത്രനേട്ടം കൈവരിച്ചു.സി.എസ്.ഐ വൺ സ്റ്റാർ-ത്രി സ്റ്റാർ വിഭാഗത്തിലെ 110 ക്ലാസ് മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് സോജോ സ്വർണം നേടിയത്.എറണാകുളം ജില്ലയിൽ കുത്താട്ടുകുളം വടക്കൻ പാലക്കുഴി സ്വദേശിയാണ് സോജോ ബേബി.വർഷങ്ങളായി ഹോഴ്സ് റൈഡിങ് മത്സരരംഗത്ത് സജീവമായ അദ്ദേഹം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.കഴിഞ്ഞ 14 വർഷത്തിലേറെയായി കുവൈത്തിൽ പ്രവർത്തിക്കുന്ന സോജോ വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പേരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഭാര്യ സ്മിത സ്റ്റീഫനും മക്കളും നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് കരുത്തായതെന്ന് സോജോ പറഞ്ഞു.കുവൈത്ത്, സൗദി അറേബ്യ, ബ്രിട്ടൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 250ലധികം റൈഡർമാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.