അബ്ദുൽ അസീസ് സലഫി, യൂനുസ് സലീം, സഅദ് പുളിക്കൽ
കുവൈത്ത് സിറ്റി: കേരളത്തിലെ സൗഹൃദപരമായ സോഷ്യൽ എൻജിനീയറിങ്ങിനെ തകർക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ നടത്തുന്ന ഗൂഢാലോചനയെ സെക്കുലർ രാഷ്ട്രീയ പാർട്ടികൾ ജാഗ്രതയോടെ അഡ്രസ് ചെയ്യണമെന്നും, സമൂഹത്തെ വിഭജിച്ചു രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ കണ്ണടക്കുന്നത് സമൂഹത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കൗൺസിൽ അഭിപ്രായപ്പെട്ടു.
മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി കേരളം കീഴടക്കാനുള്ള സംഘ്പരിവാർ അജണ്ട ഗൗരവമുള്ളതാണ്. ഏതെങ്കിലും വിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു ഭരണം പിടിക്കാമെന്ന വ്യാമോഹം പരാജയപ്പെടുത്താനുള്ള വിവേകവും ഉത്തരവാദിത്തവും രാഷ്ട്രീയപാർട്ടികൾ കാണിക്കണം. കേരളത്തിലെ മഹത്തായ പാരമ്പര്യം ഇന്ത്യക്കു തന്നെ മാതൃകയാണ്. അത് തകർക്കാൻ ഒരു ഛിദ്രശക്തിക്കും അവസരം ഒരുക്കരുതെന്നും യോഗം ഓർമിപ്പിച്ചു.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) 2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ യോഗം തെരെഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഇലക്ഷൻ ഓഫിസർമാരായ അബ്ദുല്ലത്തീഫ് പേക്കാടൻ, ടി.എം. അബ്ദുറഷീദ്, താജുദ്ദീൻ നന്തി, കെ.സി. സഅദ് എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ അസീസ് സലഫി (പ്രസി), യൂനുസ് സലീം (ജന.സെക്ര), സഅദ് പുളിക്കൽ (ട്രഷ), അബൂബക്കർ സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ മാങ്കാവ് (വൈ.പ്രസിഡന്റുമാർ), മനാഫ് മാത്തോട്ടം (ഓർഗനൈസിങ് സെക്ര.), ഷാനിബ് പേരാമ്പ്ര (ദഅ് വ വകുപ്പ്), അബ്ദുന്നാസർ മുട്ടിൽ (ഖ്യു.എൽ.എസ് ആൻഡ് വെളിച്ചം), അഫ്സൽ അലി (ഐ.ടി ആൻഡ് ടാലന്റ്), ആമിർ യൂ.പി (മീഡിയ വിങ്), നബീൽ ഹമീദ് (സോഷ്യൽ വെൽഫെയർ), അബ്ദുറഹിമാൻ (ഫൈൻ ആർട്സ് ആൻഡ് എംപ്ലോയ്മെന്റ്), അനസ് മുഹമ്മദ് (വിദ്യാഭ്യാസം), അബ്ദുറഷീദ് ടി.എം (ഹജ്ജ് ആൻഡ് ഉംറ), താജുദ്ദീൻ നന്തി (പബ്ലിക് റിലേഷൻ), അബ്ദുൽ ഗഫൂർ പെരുമ്പിലാവ് ( ഓഫിസ് അഡ്മിൻ ആൻഡ് ലൈബ്രറി), മുർഷിദ് അരീക്കാട് (ഔക്കാഫ് ആൻഡ് മസ്ജിദ് അഫേയ്സ്), ഇംറാൻ (യൂനിറ്റി ഹെഡ്), ശുഐബ് തിക്കോടി (ക്വോളിറ്റി മാനേജ്മെന്റ്), അബ്ദുല്ലത്തീഫ് പേക്കാടൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), ഫിൽസർ. കെ, അബ്ദുറഷീദ് ഇ.എ, ബദറുദ്ദീൻ പുളിക്കൽ (അഡ്വൈസറി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.