മുൻ വർഷത്തെ സ്പോർട്സ് ഡേയിൽനിന്ന്
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതികൂല കാലാവസ്ഥ. ഇതിനെത്തുടർന്ന് ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന കുവൈത്ത് സ്പോർട്സ് ദിനം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച ശൈഖ് ജാബിർ അൽ അഹ്മദ് പാലത്തിലായിരുന്നു പരിപാടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം മാറ്റിവെക്കുകയാണെന്ന് കുവൈത്ത് സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രസിഡന്റ് ഫൈസൽ അൽ മഖ്സീദ് അറിയിച്ചു. മോശം കാലാവസ്ഥ പരിപാടിയുടെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിനെ ബാധിച്ചേക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും പൊതു സ്വത്ത് സംരക്ഷിക്കാനും സംഘാടക സമിതിയുടെ താൽപര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമൂഹത്തിൽ കായിക വിനോദങ്ങളുടെയും ശാരീരിക പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ടാണ് സ്പോർട്സ് ദിനം സംഘടിപ്പിച്ചത്. എല്ലാവർക്കും സുരക്ഷിതമായി പങ്കെടുക്കാനും ആസ്വദിക്കാനുമാകുന്ന സാഹചര്യങ്ങളിൽ പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥ സ്ഥിരമായിക്കഴിഞ്ഞാൽ, പുതിയ തീയതി പ്രഖ്യാപിക്കുമെന്ന് അൽ മഖ്സീദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.