ക​ല കു​വൈ​ത്ത് നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ടി.​വി. ഹി​ക്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ല കു​വൈ​ത്ത് നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, നോ​ർ​ക്ക റൂ​ട്ട്സു​മാ​യി സ​ഹ​ക​രി​ച്ച് നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ക​ല സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​സാ​രി ക​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​വി. ഹി​ക്മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്തി​ലെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ, താ​മ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ, പ്ര​സ​ക്ത​മാ​യ മ​റ്റു നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റ് അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ ക്ലാ​സ് എ​ടു​ത്തു. പ​രി​പാ​ടി​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് വി​ജ​യ​കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി.

ജോ. ​സെ​ക്ര​ട്ട​റി പ്ര​വീ​ൺ പി.​വി. അ​നു​ശോ​ച​ന​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ദേ​വ​ദാ​സ് സെ​ൽ​വ​രാ​ജ് വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് സു​മി​ത വി​ശ്വ​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Art Kuwait Law Awareness Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.