ലുലു എക്സ്ചേഞ്ച് വാർഷികാഘോഷഭാഗമായി കേക്ക് മുറിക്കുന്നു
ആഘോഷവേളയിൽ മാനേജ്മെന്റും സ്റ്റാഫും
കുവൈത്ത് സിറ്റി: രാജ്യത്തെ വിശ്വസനീയ കറൻസി എക്സ്ചേഞ്ചായ ലുലു എക്സ്ചേഞ്ച് കുവൈത്ത് സേവന മികവിന്റെ 14ാം വാർഷിക നിറവിൽ. അൽറായി ബ്രാഞ്ചിൽ നടന്ന 14ാം വർഷികാഘോഷത്തിൽ മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും ജീവനക്കാരെയും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
2012ൽ ഫഹാഹീലിൽ ആദ്യ ശാഖ ആരംഭിച്ചതുമുതൽ കുവൈത്തിലെ സ്വദേശികളിലും പ്രവാസികളിലും വിശ്വസനീയ സ്ഥാപനമാണ് ലുലു എക്സ്ചേഞ്ച്. പല പ്രവാസികൾക്കും ഇത് വെറുമൊരു പണ കൈമാറ്റ സേവനമല്ല, വീട്ടിലേക്കുള്ള ഒരു ജീവനാഡിയാണ്. അതിർത്തികൾക്കപ്പുറത്തുനിന്ന് മറ്റൊരു തരത്തിലുള്ള ബന്ധം നിലനിർത്തുന്ന സ്ഥാപനം. കുവൈത്തികൾക്ക് ലുലു എക്സ്ചേഞ്ച് രാജ്യത്തിന്റെ തുറന്ന മനസ്സ്, ആതിഥ്യം എന്നിവ പ്രതിഫലിപ്പിക്കുന്ന വിശ്വസനീയ സ്ഥാപനമാണ്. കുവൈത്തിന്റെ വൈവിധ്യമാർന്ന ജനസംഖ്യയും, ആതിഥ്യ മനോഭാവവും ലുലു എക്സ്ചേഞ്ചിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്.
ബഹുസ്വര സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി, സുതാര്യവും സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ ലുലു എക്സ്ചേഞ്ച് നൽകുന്നു. സാമ്പത്തിക സേവനങ്ങൾ ലളിതവും വേഗമേറിയതും എല്ലാവർക്കും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിൽ ലുലു എക്സ്ചേഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിശ്വാസത്തിൽ കെട്ടിപ്പടുത്ത ബന്ധങ്ങളുടെ ആഘോഷമാണ് ഈ വാർഷികമെന്ന് ചടങ്ങിൽ സംസാരിച്ച ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു.
15ാം വർഷത്തിലേക്ക് ചുവടുവെക്കുമ്പോൾ സമഗ്രത, നവീകരണം, സഹാനുഭൂതി എന്നിവയിലൂടെ സമൂഹങ്ങളെ സേവിക്കുന്നത് തുടരുമെന്ന് ലുലു എക്സ്ചേഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.