എ.​സി.​എം സ​മ്മ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യ റൈ​സി​ങ് സ്റ്റാ​ർ​സ് ഗോ​ൾ​ഡ് ടീം 

എ.​സി.​എം സ​മ്മ​ർ ലീ​ഗ് ക്രി​ക്ക​റ്റ്: റൈ​സി​ങ് സ്റ്റാ​ർ​സ് ഗോ​ൾ​ഡ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: എ.​സി.​എം 2025-26 സ​മ്മ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ റൈ​സി​ങ് സ്റ്റാ​ർ​സ് ഗോ​ൾ​ഡ് ജേ​താ​ക്ക​ൾ. ആ​ൽ​ഫ സി.​സി.​യെ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നേ​ട്ടം. ടൂ​ർ​ണ​മെ​ന്റ് മു​ഴു​വ​ൻ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് റൈ​സി​ങ് സ്റ്റാ​ർ​സ് കാ​ഴ്ച​വ​ച്ച​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ രാ​ജേ​ഷ്, നി​ഖി​ൽ, ഷി​മു, സു​നി​ൽ മു​സ്ത​ഫ, സ​ക്ക​റി​യ, മാ​ത്യു എ​ന്നി​വ​ർ മി​ക​ച്ച ബൗ​ളി​ങ് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് എ​തി​ര്‍ടീ​മി​നെ നി​യ​ന്ത്രി​ത സ്കോ​റി​ൽ ഒ​തു​ക്കി.

ബാ​റ്റി​ങ്ങി​ൽ അ​സീം, മാ​ത്യു, സു​നി​ൽ മു​സ്ത​ഫ എ​ന്നി​വ​ർ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​ജ​യി​ക​ൾ​ക്കാ​യു​ള്ള ട്രോ​ഫി ര​ജീ​ഷും അ​സീ​മും ബി​ജു​വും സു​നി​ൽ മു​സ്ത​ഫ​യും കൂ​ടി കൈ​പ്പ​റ്റി.​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി സ​ക്ക​റി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സെ​മി ഫൈ​ന​ലി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം രാ​ജേ​ഷ് നേ​ടി. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ളി​ക്കാ​ർ​ക്കും മെ​ഡ​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - ACM Summer League Cricket: Rising Stars Gold Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.