കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ യൂത്ത് ഇന്ത്യ പ്രവാസി സ്പോർട്സ് ആൻഡ് ഗെയിംസ്-2019െൻറ ഭാഗ മായി സംഘടിപ്പിച്ച തക്കാരാ വോളിബാൾ ടൂർണമെൻറിൽ ഫർവാനിയ സോൺ ജേതാക്കളായി. മിശ്രിഫ ് പബ്ലിക് സ്പോർട്സ് അതോറിറ്റി ഗ്രൗണ്ടില്‍ ഫഹാഹീൽ, അബ്ബാസിയ, സാൽമിയ ഫർവാനിയ സോണുകൾ ലീഗ് അടിസ്ഥാനത്തിൽ നടന്ന ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം അബ്ബാസിയ സോണും ഫർവാനിയ സോണും തമ്മിൽ വാശിയേറിയ ഫൈനൽ മത്സരം അരങ്ങേറി.
യഥാക്രമം അബ്ബാസിയ സോൺ റണ്ണേഴ്സ് അപ്പും സാൽമിയ സോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജേതാക്കൾക്ക് യൂത്ത് ഇന്ത്യ പ്രസിഡൻറ് മഹ്നാസ് മുസ്തഫ, വൈസ് പ്രസിഡൻറ് ഷാഫി കോയമ്മ, ജനറൽ സെക്രട്ടറി ഷഫീർ അബൂബക്കർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ലായിക് അഹ്മദ്, മുഹമ്മദ് ഹാറൂൻ, ബാസിൽ സലീം, ഫവാസ്, അൽത്താഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ശിഫ അൽ ജസീറ സ്പോർട്സ് ആൻഡ് ഗെയിംസ് 2019െൻറ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ഒക്ടോബർ 4ന് റിഗ്ഗയി ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികൾ അറിയിച്ചു. ‘കായികശക്തി മാനവ നന്മക്ക്’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒക്ടോബര്‍ 25ന് കൈഫാന്‍ അമച്വര്‍ അത്ലറ്റിക് സ്റ്റേഡിയത്തില്‍ വിവിധ കാറ്റഗറികളിൽ ആയി നടക്കുന്ന വ്യത്യസ്ത സ്പോർട്സ് ഇവൻറുകളോടു കൂടി ശിഫ അൽ ജസീറ പ്രവാസി സ്പോർട്സ് ആൻഡ് ഗെയിംസ് 2019 സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.