ഐവ ഫഹാഹിൽ ഏരിയ ഖുർആൻ പഠനസംഗമം
കുവൈത്ത് സിറ്റി: ‘ഖുർആൻ ഏറ്റവും നേരായ പാതയിലേക്ക് വഴികാട്ടുന്നു’ എന്ന പ്രമേയത്തിൽ ഇസ്ലാമിക് വിമെൻസ് അസോസിയേഷൻ(ഐവ) ഫഹാഹിൽ ഏരിയ ഖുർആൻ പഠന സംഗമം സംഘടിപ്പിച്ചു. ഫാത്തിമ സോനു ഖിറാഅത്ത് നടത്തി. ഏരിയ പ്രസിഡന്റ് സോജ സാബിക് അധ്യക്ഷത വഹിച്ചു.
ഐവ വൈസ് പ്രസിഡന്റ് വർദ അൻവർ മുഖ്യപ്രഭാഷണം നടത്തി. ഖുർആനുമായുള്ള നിരന്തരമായ ബന്ധം വ്യക്തിയുടെ ചിന്തകളിലും സ്വഭാവത്തിലും ജീവിത സമീപനങ്ങളിലും സൃഷ്ടിക്കുന്ന ഗുണകരമായ മാറ്റങ്ങൾ അവർ വിശദീകരിച്ചു. തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിലും ദിവസവും അൽപസമയം ഖുർആൻ പഠനത്തിനും പാരായണത്തിനുമായി മാറ്റിവെക്കുന്നത് ആത്മീയ വളർച്ചക്കും ജീവിതത്തിൽ ഖുർആനിക മൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിനും സഹായകമാകുമെന്നും ഓർമിപ്പിച്ചു. കുട്ടികളുടെ ഖുർആൻ പഠനത്തിൽ മാതാപിതാക്കളുടെ ശ്രദ്ധയും പ്രോത്സാഹനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഏരിയ സെക്രട്ടറി ജസ്ന ബാസിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.