വോ​യ്സ് കു​വൈ​ത്ത് ‘വി​ശ്വ​ക​ല-2022’ ന്റെ ​ചാ​രി​റ്റി കൂ​പ്പ​ൺ പി.​ജി. ബി​നു, പി.​എം. നാ​യ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

വോയ്സ് കുവൈത്ത് 'വിശ്വകല-2022' ചാരിറ്റി കൂപ്പൺ പ്രകാശനം

കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) സംഘടിപ്പിക്കുന്ന 'വിശ്വകല-2022' ന്റെ ഭാഗമായി പുറത്തിറക്കിയ ചാരിറ്റി കൂപ്പൺ പ്രകാശനം ചെയ്തു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു അൽയമാമ ടെക്നിക്കൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്ട് മാനേജർ പി.എം. നായർക്ക് ചാരിറ്റി കൂപ്പൺ നൽകി പ്രകാശനം ചെയ്തു.

വോയ്സ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും വോയ്സ് വനിതവേദി ഭാരവാഹികളും ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു. ഡിസംബർ 16ന് അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിലാണ് പരിപാടി.

Tags:    
News Summary - Voice Kuwait 'Vishwakala-2022' charity coupon release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.