Posted On
date_range Updated On
date_range സന്ദർശന വിസയിലെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
സൗജന്യ ചികിത്സ അവസാനിപ്പിച്ച ഒക്ടോബർ ഒന്നിന് ശേഷമാണ് ഇടിവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശന വിസയിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കുടുംബ, വാണിജ്യ വിനോദസഞ്ചാര വിസകളിൽ എത്തുന്നവരുടെ എണ്ണത്തിലാണ് ഒക്ടോബർ ഒന്നിന് ശേഷം പ്രകടമായ കുറവ് അനുഭവപ്പെട്ടത്. വിദേശികളുടെ ചികിത്സാ നിരക്കുകൾ വർധിപ്പിച്ചുള്ള ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവ് പ്രാബല്യത്തിലായതാണ് സന്ദർശകരുടെ എണ്ണം കുറയാൻ കാരണമായി പറയപ്പെടുന്നത്. സന്ദർശന വിസയിൽ എത്തുന്ന വിദേശികൾ സർക്കാർ ആശുപത്രികളിലെ സൗജന്യ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി നേരത്തേ തന്നെ ഉയർന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഫീസ് നിരക്കുകൾ വധിപ്പിച്ചശേഷം സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ കുറവ്.
വിസ നിരക്കുകളിൽ വർധന നടപ്പാക്കണമെന്ന കരട് നിർദേശത്തിന് പാർലമെൻറ് അംഗീകാരം നൽകിയിരുന്നു. കരട് നിർദേശം ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയും വിസ നിരക്ക് ഉയർത്തുകയും ചെയ്താൽ സന്ദർശകരുടെ എണ്ണത്തിൽ ഇനിയും ഇടിവുണ്ടാകുമെന്നാണ് താമസകാര്യ വകുപ്പിെൻറ വിലയിരുത്തൽ. വിസ ഫീസ് വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും താമസകാര്യ വകുപ്പ് അറിയിച്ചു.
ആരോഗ്യസേവന നിരക്ക് വർധിപ്പിച്ച നടപടി രാജ്യത്തെ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയാണെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.